CLOSE

നടന്‍ ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

Share

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നും താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ എത്രയും വേഗം ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്.

കഴിഞ്ഞ വര്‍ഷം നവംബറിലും തനിക്ക് കോവിഡ് പോസിറ്റീവായെന്ന് ചിരഞ്ജീവി അറിയിച്ചിരുന്നു. എന്നാല്‍, മൂന്ന് ദിവസങ്ങള്‍ക്കു ശേഷം, പരിശോധനാ ഫലം തെറ്റിയതാണെന്നറിയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തി.

Leave a Reply

Your email address will not be published.