കാഞ്ഞങ്ങാട്: പശുവിനെ കെട്ടാന്‍ പോയ ഗൃഹനാഥനെ വയലിലെ വെള്ളത്തില്‍ തളര്‍ന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി. മടിക്കൈ പുതിയ കണ്ടെത്തി ദാമോദരനെ(55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പശുവിനെ കെട്ടാന്‍ പോയ ദാമോദരന്‍ വൈകിട്ടോടെ വയലില്‍ വെള്ളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.