CLOSE

പെരിയ തന്നിത്തോട് സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു

Share

കാഞ്ഞങ്ങാട്:. പെരിയ തന്നിത്തോട് സ്വദേശി കുഞ്ഞികണ്ണന്‍ നായര്‍ (71) ആണ് സെന്റര്‍ ചിത്താരി നായകറവളപ്പില്‍ അമ്പലത്തിന് പിറക്ക് വശം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. അല്‍ഷിമേഴ്‌സ് രോഗിയായിരുന്നു മരിച്ച കുഞ്ഞികണ്ണന്‍. ഇന്നലെ രാവിലെ പെരിയയിലുള്ള അമ്പലത്തിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. അമ്പലത്തില്‍ പോയ ശേഷം കുട നന്നാക്കാന്‍ കാഞ്ഞങ്ങാട് പോകുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പിന്നീട് ഇയാളെ കിഴക്കുംകരയിലും വൈകിട്ട് പൊയ്യക്കരയിലും കണ്ടവരുണ്ട്. പൊയ്യക്കരയില്‍ നിന്ന് പലരോടും പെരിയിലേക്കുള്ള വഴി ചോദിച്ചതായി വിവരമുണ്ട്. വീട്ടുകാര്‍ ഇയാളെ ഇന്നലെ പല സ്ഥലങ്ങള്‍ അന്വേഷിച്ചിരുന്നുയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഇന്ന് രാവിലെ ഒരാള്‍ ട്രെയിന്‍തട്ടി മരിച്ച വിവരം കിട്ടിയത്. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹോസ്ദുര്‍ഗ് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

കൂക്കള്‍ വീട്ടില്‍ ഗംഗയാണ് ഭാര്യ.
മക്കള്‍: ശ്രീകല, ശ്രീരേഖ (യുഎഇ), ശ്രീകാന്ത് (സിംഗപ്പൂര്‍) .
മരുമക്കള്‍: രാജഗോപാലന്‍ (ബാബുരാജ്) വിദ്യാനഗര്‍, രാജന്‍ നീലേശ്വരം (യു എ ഇ), വിജി(സിംഗപ്പൂര്‍).
സഹോദരങ്ങള്‍ :കമലാക്ഷി(മുന്നാട്), കെ.കാര്‍ത്യായനി (മടക്കല്ല് ), കെ.ശേഖരന്‍ (കുട്ടിയാനം), കെ.ജാനകി(ചെമ്മനാട്), മോഹനന്‍ (കുട്ടിയാനം), പരേതരായ കൃഷ്ണന്‍, നാരായണി.

Leave a Reply

Your email address will not be published.