CLOSE

അരവത്ത് ദാമോദരന്‍ തന്ത്രി നിര്യാതനായി

Share

അരവം: തങ്ങളുടെ അധികാരപരിധികകത്തുള്ള ക്ഷേത്ര സമുച്ഛയങ്ങളുടെ ആത്യന്തികാധിക സ്ഥാനികനും, അരവം ശ്രീ സുബ്രഹമണ്യ സ്വാമി ക്ഷേത്ര സമുച്ഛയത്തോടനുബന്ധിച്ചുള്ള മനയ്ക്കല്‍ താമസിക്കുകയും, ചെയ്തു വരുന്ന ക്ഷേത്ര തന്ത്രിവര്യന്‍ അരവത്ത് ദാമോധരന്‍ തന്ത്രി നിരന്യാതനായി.
നിലേശ്വരത്തെ നീലകണ്ഠേശ്വര ക്ഷേത്രം തൊട്ടു വടക്കു ചന്ദ്രഗിരിപ്പുഴ വരെയുള്ള സകലമാന പ്രദേശങ്ങളുടേയും, താന്ത്രിക സ്ഥാനാധികാരിയാണ് അദ്ദേഹം. അതിനു പുറമെ പഴയ നിലേശ്വരം രാജശാസനാധികരം പ്രകാരമുള്ള കുടക് ജില്ലയിലെ 18 ഗ്രാമളുടെ താന്ത്രീകവകശങ്ങളും ദാമോധര തന്ത്രിയില്‍ അധിഷ്ടിതമായിരുന്നു.

തന്ത്രിയുടെ നേതൃത്വത്തില്‍ എണ്ണിയാല്‍ ഒടുങ്ങാത്തത്രയും ബ്രഹ്മകലശ സേവകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തങ്ങളുടെ അധികാരപരിധികള്‍ക്കുള്ളിലെ മഹാക്ഷേത്രങ്ങളിലെല്ലാം നേരിട്ടെത്തി മഹാ കലശത്തിനു നേതൃത്വം നല്‍കി പോരുന്നതിനിടയിലായിരുന്നു മരണം. നൂറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ നീലേശ്വരം രാജവംശവുമായി ബന്ധപ്പെട്ടുള്ള രാജശാസനങ്ങള്‍ വഴി താഴ് വഴിികളായി വന്നു ചേര്‍ന്ന അവകാശങ്ങള്‍ പഴയകാല തനിമ വിട്ടു പോകാതെ കൃത്യമായി പരിപാലിച്ചു പോരുകയായിരുന്നു. രണ്ട് ആണ്‍മക്കള്‍. ഒന്നാമന്‍ പത്മനാഭ തന്ത്രി പിതാവിന്റെ പാത പിന്‍തുടരുമ്പോള്‍, ഇളയ മകന്‍ പരമേശ്വരന്‍ ബംഗലൂരു കേന്ദ്രീകരിച്ച് എന്‍ജീനിയറിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. രണ്ടു പെണ്‍മക്കള്‍. ഭാര്യ മാധുരി അന്തര്‍ജ്ജനം.

Leave a Reply

Your email address will not be published.