ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോവിഡ് വ്യാപനം. ശ്രേയസ് അയ്യരും ശിഖര്‍ ധവാനും ഉള്‍പ്പെടെ മൂന്ന് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മൂന്ന് സപ്പോര്‍ട്ട് സ്റ്റാഫിനും വൈറസ് ബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ വെച്ചുള്ള പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ബാറ്റ്സ്മാന്‍മാരായ ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്ക് വാദ് എന്നിവര്‍ക്കും മൂന്ന് ഒഫിഷ്യലുകള്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്ബരയ്ക്ക് മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.
മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്ബരയുടെ ആദ്യ മത്സരത്തിനായാണ് താരങ്ങള്‍ അഹമ്മദാബാദില്‍ എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ മത്സരം. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ബിസിസിഐ മെഡിക്കല്‍ ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ ആലോചിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരമ്ബര നീട്ടിവെയ്ക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.