റിയാദ്: മുംബൈ സിറ്റിക്ക് എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗില്‍ ചരിത്ര ജയം. ഇറാക്കി ക്ലബ്ബ് എയര്‍ ഫോഴ്‌സിനെതിരെ ആയിരുന്നു ജയം.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റി പരാജയപ്പെടുത്തി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ആണ് ജയം.
ഒരു ഇന്ത്യന്‍ ക്ലബ്ബിന്റെ എഎഫ്സി ചാമ്ബ്യന്‍സ് ലീഗിലെ ആദ്യ ജയമാണ്. ഗോള്‍രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. ഹമദി അഹ്‌മദിലൂടെ രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ എയര്‍ ഫോഴ്‌സ് ക്ലബാണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ ഡീഗോ മൗറീസിയോ(70), രാഹുല്‍ ഭെക്കെ (75) എന്നിവരിലൂടെ ആണ് ഗോളുകള്‍ നേടിയത്.