ബേഡകം പഞ്ചായത്തിലെ 8 ടീമുകളെ ഉള്‍പ്പെടുത്തി കളിക്കാരെ ലേലം മുഖാന്തരം തിരഞ്ഞെടുത്ത് സംഘടിപ്പിച്ച ടൂര്‍ണമെന്റ് സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്നു. ബേഡകത്തിന്റെ കളിയഴക് വിളിച്ചുപറഞ്ഞ വാശിയേറിയ മത്സരങ്ങള്‍ക് ഒടുവില്‍ മൈറ്റി മാഷേഴ്സ് മുന്നാടും ഗേറ്റ് വേ കമ്പ്യൂട്ടേഴ്സ് പൊയ്നാച്ചിയും ഫൈനലില്‍ കൊമ്പ് കോര്‍ത്തു. 13 റണ്‍സിന്റെ ഉജ്ജ്വല വിജയം കരസ്തമാക്കി കൊണ്ട് ഗേറ്റ് വേ കിരീഡത്തില് മുത്തമിട്ടു.
ഗേറ്റ് വേ കമ്പ്യൂട്ടഴ്സിന്റെ ഐക്കണ്‍ മനോജ് എംഎസ് ടൂര്‍ണമെന്റിന്റെ താരവും, ക്യാപ്റ്റന്‍ മഹേഷ് ചക്കപ്പീലി ഫൈനലിലെ തരവുമായി. മികച്ച ബാറ്റിസ്മാന്‍ ആയി മുന്നാടിന്റെ സനോജിനെയും, ബൗളേര്‍ ആയി ഫൈസല്‍ കുണ്ടംകുഴിയേയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി രമണി, ഡിവൈഎഫ്ഐ ബേഡകം മേഖല കമ്മിറ്റി അംഗം മധു ബി എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഭരതന് കെ.വിസ്വാഗതവും, ഹരിപ്രസാദ് നന്ദിയും പറഞ്ഞു. ഇഎംഎസ് വായനശാല പ്രസിഡന്റ് വിനോദ് കുമാര്‍ ആധ്യക്ഷനായി. മനോജ് കുമാര്‍ താരംതട്ട, ശ്രീജിത്ത് ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.