നാഷണല്‍ ലെവല്‍ മാസ്റ്റേഴ്‌സ് അത്‌ലെറ്റിക്‌സില്‍ മത്സരിച്ച എല്ലാ ഇന്നതിലും സ്വര്‍ണമെഡല്‍ നേടി ബേഡകത്തുകാരുടെ അഭിമാനമായി മാറിയ അഭിലാഷിനെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ക്ലബ്ബ് പ്രവര്‍ത്തകരും.
സൗത്ത് കൊറിയയില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുക്കാന്‍ ഏകദേശം 2 ലക്ഷത്തോളം രൂപ ചിലവ് വരും എന്ന് അറിഞ്ഞു നിസ്സഹായനായി നിന്ന ഓട്ടോ ഡ്രൈവര്‍ അഭിലാഷിനെ സഹായിക്കാന്‍ വേണ്ടി ജൂണ്‍ 5 ഞായറാഴ്ച കുളത്തൂരില്‍ വെച്ച് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും പിരിഞ്ഞു കിട്ടുന്ന തുക അഭിലാഷിനെ ഏല്‍്പിക്കാനും ആണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.
ക്രിക്കറ്റ് ആയാലും ഫുട്‌ബോള്‍ ആയാലും അത്‌ലറ്റിക്‌സ് ആണെങ്കിലും മത്സരാര്‍ഥിയായും സംഘടകനായുമെല്ലാം മുന്നിട്ട് നില്‍ക്കുന്ന അഭിലാഷിനു രാജ്യാന്തര തലത്തിലും വിജയം കൈവരിക്കാന്‍ ടൂര്‍ണമെന്റ് ഒരു പ്രചോദനം ആകും എന്ന് സുഹൃത്തുക്കള്‍ പ്രതീക്ഷിക്കുന്നു.