കാസര്‍ഗോഡ് ജില്ലയിലെ ജീവകാരുണ്യ രംഗത്തും, കലാ സാംസ്‌കാരിക രംഗത്തും കഴിഞ്ഞ പതിനേഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ശക്തി കാസര്‍ഗോഡ് യൂ എ ഇ കൂട്ടായ്മ 2022 ജൂണ്‍ മാസം 26 ന് അജ്മാന്‍ വിന്നേഴ്സ്സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് സംഘടിപ്പിക്കുന്ന ശക്തി കബഡി ഫെസ്റ്റ് 2022 സീസണ്‍ 02 ന്റെ വീഡിയോ പ്രകാശനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് വൈ.എ റഹീം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ശക്തിയുടെ പ്രസിഡന്റ് വിജയന്‍ കെ.വി പാലക്കുന്ന്, ജനറല്‍ സെക്രട്ടറി കുഞ്ഞിരാമന്‍ ചുള്ളി, കബഡി ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ വിജയറാം പി.കെ പാലക്കുന്ന്, ഫിനാന്‍സ് കണ്‍വീനര്‍ കുഞ്ഞികൃഷ്ണന്‍ ചീമേനി, മുന്‍ പ്രസിഡന്റുമാരായ വി.വി ബാലന്‍, ഗണേഷ് അരമങ്ങാനം, മുന്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മൈച്ച, മുന്‍ വൈസ് പ്രസിഡന്റ് പപ്പന്‍ നീലേശ്വരം, കബഡി മീഡിയ ഇന്‍ചാര്‍ജ് രജിത്ത് നാലാംവാതുക്കല്‍ എന്നിവര്‍ സംബന്ധിച്ചു.