CLOSE

ചിലിയോട് ഇന്ത്യ പൊരുതി എങ്കിലും തോറ്റു

Share

ഇന്ത്യന്‍ അണ്ടര്‍17 വനിതാ ഫുട്‌ബോള്‍ ടീമിന് ഇറ്റലിയില്‍ ഒരു നിരാശ കൂടി. ഇന്ന് ഇറ്റലിയില്‍ നടക്കുന്ന ടൊറേനോ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചിലിയെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം ആണ് നേരിട്ടത്.

ചിലിക്ക് എതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ തോറ്റത്. ആദ്യ പകുതിയില്‍ ചിലി രണ്ടു ഗോളുകള്‍ നേടി വ്യക്തമായ ലീഡ് എടുത്തു.

രണ്ടാം പകുതിയില്‍ പൊരുതിയ ഇന്ത്യന്‍ കുട്ടികള്‍ അറുപതാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി. നേഹയുടെ ക്രോസില്‍ നിന്ന് കാജോള്‍ ആണ് ഇന്ത്യക്കായി ഗോള്‍ മടക്കിയത്. ഇന്ത്യക്ക് ആ ഗോള്‍ പ്രതീക്ഷ നല്‍കി എങ്കിലും 72ആം മിനുട്ടില്‍ അമ്ബറിന്റെ ഗോള്‍ ചിലിയുടെ വിജയം ഉറപ്പിച്ചു.

ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറ്റലിയോട് 7 ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. അടുത്ത കളിയില്‍ ഇന്ത്യ മെക്‌സിക്കോയെ നേരിടും.

Leave a Reply

Your email address will not be published.