CLOSE

ഓവലില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Share

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിന്റെ 110 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ 10 വിക്കറ്റിന്റെ ആവേശ ജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ രോഹിത് 58 പന്തില്‍ 76 റണ്‍സും ധവാന്‍ 54 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ, ഇന്ത്യയ്ക്കായി ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 25.2 ഓവറില്‍ 110 റണ്‍സിന് എല്ലാവരും പുറത്തായി. ബുമ്രയും ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. ആദ്യ 10 ഓവറില്‍ വെറും 30 റണ്‍സാണ് ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായത്. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ്‌കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.

ആദ്യ സ്‌പെല്ലില്‍ അഞ്ച് ഓവര്‍ എറിഞ്ഞ ബുമ്ര രണ്ട് മെയ്ഡനടക്കം 9 റണ്‍സ് മാത്രം വഴങ്ങി നാല് സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി. അതേസമയം, മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. പവര്‍പ്ലേയില്‍ ഒരോവര്‍ എറിഞ്ഞ ഹര്‍ദ്ദിക് പാണ്ഡ്യ ഒരു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

ജേസന്‍ റോയ്(0), ജോണി ബെയ്ര്‌സ്റ്റോ(7), ജോ റൂട്ട്(0), ലിയാം ലിവിംഗ്സ്റ്റണ്‍(0), ഡേവിഡ് വില്ലി(21), ബ്രൈഡന്‍ കാര്‍സ്(15) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ഇതില്‍ നാല് പേര്‍ ബൗള്‍ഡാവുകയായിരുന്നു. ബെന്‍ സ്റ്റോക്‌സ്(0), ജോസ് ബട്‌ലര്‍(30), ക്രൈഗ് ഓവര്‍ട്ടന്‍(8) എന്നിവരെയാണ് ഷമി മടക്കിയത്. ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 14 റണ്‍സെടുത്ത മൊയീന്‍ അലിയെ പ്രസിദ്ധ് കൃഷ്ണ മടക്കി. ആറാം തവണയാണ് ഒരു ഏകദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ 10 വിക്കറ്റും വീഴ്ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *