മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ടീമില്‍ ഇടംപിടിച്ചു. ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീം നായകന്. മറുനാടന്‍ മലയാളിയായ ശ്രേയസ്സ് അയ്യരാണ് ടീമിന്റെ ഉപനായകന്‍.
സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി യുവതാരം ഇഷാന് കിഷനും ടീമിലുണ്ട്. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ആരും തന്നെ ഏകദിന പരമ്ബരയ്ക്കുള്ള ടീമിലില്ല.
ട്വന്റി20 ലോകകപ്പിനായി ഒക്ടോബര്‍ ആറിന് ഓസ്ട്രേലിയയിലേക്കു പോകും. ഈ സാഹചര്യത്തിലാണ് ഇന്ത്യ യുവനിരയെ കളത്തിലിറക്കുന്നത്. ഒക്ടോബര്‍ ആറിന് ലക്നൗവിലാണ് ആദ്യ ഏകദിനം. ഒമ്ബതിന് റാഞ്ചിയില്‍ രണ്ടാം മത്സരവും 11ന് ഡല്‍ഹിയില്‍ മൂന്നാം ഏകദിനവും നടക്കും.