CLOSE

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

Share

അഡ്ലെയ്ഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോരാട്ടമാണ് ആരാധകര്‍ കൊതിക്കുന്നത്. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ലോക ഒന്നാം നമ്ബര്‍ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യന്‍മാരായാപ്പോള്‍ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്ബര്‍ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു കളിയില്‍ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെ നാലു വിക്കറ്റിനും നെതര്‍ലാന്‍ഡ്‌സിനെ 56 റണ്‍സിനും ബംഗ്ലാദേശിനെ മഴ നിയമപ്രകാരം അഞ്ച് റണ്‍സിനും സിംബാബ് വെയെ 71 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. സൗത്താഫ്രിക്കയോട് അഞ്ചു വിക്കറ്റിന് തോറ്റത് മാത്രമാണ് ഇന്ത്യക്കേറ്റ തിരിച്ചടി.

ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകള്‍ക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി. അഫ്ഗാനിസ്താന്‍, ന്യൂസിലാന്‍ഡ്. ശ്രീലങ്ക എന്നിവരെ പരിചയപ്പെടുത്തിയപ്പോള്‍ അയര്‍ലന്‍ഡിനോടു അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഓസ്‌ട്രേലിയയുമായുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *