36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം നേടിയെടുത്ത് അര്‍ജന്റീന. 1990- ലും 2014- ലും ഭാഗ്യപരീക്ഷണങ്ങള്‍ നേരിട്ട അര്‍ജന്റീനയ്ക്ക് ലോകകപ്പ് നഷ്ടമാവുകയായിരുന്നു. അതും ഫുട്ബോളിന്റെ മിശിഹ ലയണല്‍ മെസിയുടെ മികവില്‍. ഇത്തവണ വണ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ് അര്‍ജന്റീന ഫ്രാന്‍സിനെ മറികടന്നത്. 1978- ലും 1986- ലുമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്. 1978- ല്‍ മരിയോ കെംപസിലൂടെയും, 1986- ല്‍ ഡീഗോ മറഡോണയിലൂടെയുമാണ് അര്‍ജന്റീന ലോക കിരീടം നേടിയെടുത്തത്.
കളിയുടെ തുടക്കം മുതല്‍ തന്നെ മേധാവിത്വം പുലര്‍ത്തിയത് അര്‍ജന്റീനയാണ്. എന്നാല്‍, രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ ഗംഭീര തിരിച്ചുവരവാണ് അര്‍ജന്റീന നേരിട്ടത്. കീലിയന്‍ എംബാപ്പെയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ മത്സരത്തില്‍ ഫ്രാന്‍സ് പിടിമുറുക്കി. ഇരട്ട പ്രഹരമേല്‍പ്പിച്ചാണ് എംബാപ്പെ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചത്. ഫ്രാന്‍സിന്റെ തിരിച്ചുവരവ് അര്‍ജന്റീനയെ മാനസികമായി തളര്‍ത്തി. അവര്‍ കളിയിലും പിന്നോട്ടുപോയി. ഒരുവിധത്തില്‍ നിശ്ചിതസമയം കഴിച്ചുകൂട്ടുകയായിരുന്നു അര്‍ജന്റീന.
മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വഴി മാറിയപ്പോള്‍, ആകാംക്ഷയോടെയാണ് ലോകം ഖത്തറിലേക്ക് ഉറ്റുനോക്കിയത്. ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടര്‍ന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അര്‍ജന്റീനയ്ക്ക് മേധാവിത്വം നല്കി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തില്‍ അര്‍ജന്റീന വിജയമുറപ്പിക്കുകയായിരുന്നു. നാലമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല. ഇതോടെ, 2022- ല്‍ ലയണല്‍ മെസിയിലൂടെ ലോകകപ്പ് കിരീടം അര്‍ജന്റീന തിരിച്ചുപിടിച്ചു.