CLOSE

ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷക്ക് എതിരെ

Share

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടും.

വാസ്‌കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയെ തോല്‍പ്പിച്ച് വരുന്ന ഒഡീഷ കേരള ബ്ലാസ്റ്റേഴ്‌സിനെയും തോല്‍പ്പിച്ച് ആദ്യ നാലില്‍ എത്താന്‍ ആണ് ശ്രമിക്കുന്നത്. 13 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഒഡീഷ ഇപ്പോള്‍ ഉള്ളത്. ഈ സീസണില്‍ ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു വിജയിച്ചിരുന്നത്.

അതേസമയം ഒമ്ബത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ച് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആണ് ശ്രമിക്കുക. ജംഷദ്പൂര്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. നാലു വിജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമായി 17 പോയിന്റുമായി നില്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍. പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സല്‍ ടീമിനൊപ്പം ഉണ്ടാകില്ല. രാത്രി 7.30നാണ് മത്സരം. ഒഡീഷ ക്യാമ്ബില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് മത്സരം ആശങ്കയില്‍ ആക്കുന്നുണ്ട്.

Leave a Reply

Your email address will not be published.