ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടി സെര്‍ച്ച് സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍.
നിലവില്‍ ഇമേജ് സെര്‍ച്ച് എന്നൊരു സംവിധാനമുണ്ട്. ഇതില്‍ ചിത്രങ്ങള്‍ നല്‍കിയും തിരയാന്‍ സാധിക്കും. എന്നാല്‍ മള്‍ട്ടി സെര്‍ച്ച് സംവിധാനത്തില്‍ നിങ്ങള്‍ക്ക് ഒരു വസ്തുവിനെ കുറിച്ചുള്ള വിവരം അറിയുന്നതിന് ആ വസ്തുവിന്റെ ചിത്രം അപ്ലോഡ് ചെയ്ത് അതിനെ കുറിച്ച് എന്താണ് അറിയേണ്ടത് എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യാം.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ, ഐഓഎസ് ഉപകരണത്തിലോ ഗൂഗിള്‍ ആപ്പ് തുറക്കുക. ശേഷം ലെന്‍സ് ക്യാമറ ഐക്കണ്‍ തിരഞ്ഞെടുക്കുക. ഇതില്‍ നിങ്ങള്‍ നേരത്തെ എടുത്തുവെച്ച സ്‌ക്രീന്‍ഷോട്ട് അപ്ലോഡ് ചെയ്യാനും പുതിയ ചിത്രം എടുക്കാനും സാധിക്കും. ശേഷം മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ ‘ആഡ് റ്റു യുവര്‍ സെര്‍ച്ച്’ ബട്ടന്‍ കാണാം. അത് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് അറിയേണ്ട വിവരമെന്താണെന്ന് ടൈപ്പ് ചെയ്യുക. നിങ്ങളുടെ സുഹൃത്ത് ധരിച്ച ഒരു വസ്ത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതുക. എന്നാല്‍ മറ്റൊരു നിറത്തിലുള്ളതാണ് നിങ്ങള്‍ക്ക് വേണ്ടത്. അങ്ങനെയെങ്കില്‍ മള്‍ട്ടി സെര്‍ച്ച് സംവിധാനത്തില്‍ ആ വസ്ത്രത്തിന്റെ ചിത്രമെടുത്ത് നിങ്ങള്‍ക്ക് വേണ്ട നിറം ഏതാണെന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ മതി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലുണ്ടായ തങ്ങളുടെ നേട്ടങ്ങളിലൂടെയാണ് ഇത് സാധ്യമായത് എന്നും കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ നിങ്ങള്‍ക്ക് ചുറ്റമുള്ള ലോകത്തെ മനസിലാക്കുന്നത് ഇതിലൂടെ എളുപ്പമാവുന്നുവെന്നും ഗൂഗിള്‍ പറഞ്ഞു. ‘മം’ (MUM) എന്ന പുതിയ എഐ സെര്‍ച്ച് മോഡലിന്റെ സഹായത്തോടെ ഇത് ഇനിയും മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുകയാണ് തങ്ങളെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു. യുഎസില്‍ ഇംഗ്ലീഷ് ഭാഷയില്‍ ബീറ്റാ ഫീച്ചര്‍ ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.