CLOSE

പത്ത് ജനപ്രിയ ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍

Share

ദശലക്ഷക്കണക്കിന് ഡൗണ്‍ലോഡുകളുള്ള 10 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍. ആ ആപ്ലിക്കേഷനുകള്‍ രഹസ്യമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

സ്പീഡ് റഡാര്‍ ക്യാമറ, എഐ മൊഅസിന്‍ ടൈംസ്, വൈഫൈ മൗസ് ( റിമോട്ട് കണ്ട്രോള്‍ പിസി), ആപ്പ്സോഴ്സ് ഹബ്ബിന്റെ ക്യു.ആര്‍ & ബാര്‍ കോഡ് സ്‌കാനര്‍, ഖിബ്ല കോംപസ് ( റമദാന്‍ 2022), സിംപിള്‍ വെതര്‍ & ക്ലോക്ക് വിഡ്ജറ്റ് (ഡെവലപ്ഡ് ബൈ ഡിഫര്‍), ഹാന്‍ഡ്സെന്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത്ത് എംഎംഎസ്, സ്മാര്‍ട്ട് കിറ്റ് 360, ഫുള്‍ ഖുറാന്‍ എംപി3- 50+ ലാംഗ്വേജസ് ആന്റ് ട്രാന്‍സ്ലേഷന്‍ ഓഡിയോ, ഓഡിയോസ്ഡ്രോയ്ഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യു – എന്നിവയാണ് ഗൂഗിള്‍ നിരോധിച്ച ആന്‍ഡ്രോയ്ഡ് ആപ്പുകള്‍.

ഇതില്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ ഒരുവിധം എല്ലാവരുടേയും കൈവശം ഉള്ള ആപ്ലിക്കേഷനാണ്. ക്ലോക്ക് വിഡ്ജറ്റ്, ഖുറാന്‍ എംപി3 എന്നീ ആപ്പുകള്‍ക്കും ആവശ്യക്കാരുണ്ട്. ഈ 10 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ ഉടന്‍ ആപ്പ് നീക്കം ചെയ്യണമെന്ന് ഗൂഗിള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.