യൂണിയന്‍ ബാങ്കിന്റെ കീഴില്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ഇ.ടി.ഐയില്‍ (ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം) മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്റ് സര്‍വ്വീസ് സൗജന്യ പരിശീലനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും 30 ദിവസത്തെ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
സൗജന്യ പരിശീലനം, സൗജന്യ ഭക്ഷണം, സൗജന്യ താമസ സൗകര്യം, സ്വയം തൊഴില്‍ ചെയ്യാന്‍ യോഗ്യമായ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് വായ്പ ലഭിക്കാനുള്ള സപ്പോര്‍ട്ട് എന്നിവയാണ് പരിശീലനത്തിന്റെ പ്രത്യേകത. ക്ലാസ്സ് സമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ. 18-45 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കാനുള്ള ലിങ്ക്: https://forms.gle/fnNr6jpPQ9TFYb7fA
കാസര്‍കോട് ജില്ലക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 18. ഫോണ്‍: 04672268240, 9497425262, 9961027537, 9544695251. ഇ മെയില്‍: unionrsetiksgd@gmail.com.