CLOSE

വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ജിയോ നെക്സ്റ്റിന്റെ വില കുത്തനെ കുറച്ചു

Share

റിലയന്‍സ് ജിയോയുടെ പുതിയ ഹാന്‍ഡ്സെറ്റ് ജിയോഫോണ്‍ നെക്സ്റ്റ് വിപണിയില്‍ വേണ്ടത്ര തരംഗമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

2021-ന്റെ അവസാനത്തിലാണ് ജിയോഫോണ്‍ നെക്സ്റ്റ് പുറത്തിറക്കിയത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് കരുതിയ ഈ ഹാന്‍ഡ്സെറ്റ് നിരവധി ഉപയോക്താക്കളെയാണ് നിരാശരാക്കിയത്. പ്രീപെയ്ഡ് ആനുകൂല്യങ്ങളോടൊപ്പം ജിയോ നല്‍കുന്ന ഇഎംഐ പ്ലാനുകള്‍ പ്രകാരം ഹാന്‍ഡ്സെറ്റിന്റെ വില 14,000 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ജിയോഫോണ്‍ നെക്സ്റ്റ് വന്‍ വിലക്കുറവില്‍ ലഭ്യമാണ്. കൂടാതെ, പ്രതിമാസം 216 രൂപ ഇഎംഇയിലും ഫോണ്‍ വാങ്ങാം.

ജിയോഫോണ്‍ നെക്സ്റ്റ് നിലവില്‍ ആമസോണ്‍ ഇന്ത്യയില്‍ 4,599 രൂപയ്ക്ക് ലഭ്യമാണ്. സ്മാര്‍ട് ഫോണ്‍ നേരത്തേ 6,499 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ്സെറ്റ് 4,499 രൂപയ്ക്ക് മാത്രമേ ലഭിക്കൂ എന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആമസോണ്‍ ഇന്ത്യയില്‍ ജിയോഫോണ്‍ നെക്സ്റ്റ് ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പഴയ ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യേണ്ടതില്ല.

നിലവിലുള്ള 2ജി നെറ്റ്വര്‍ക്ക് ഉപയോക്താക്കളെ 4ജി സ്മാര്‍ട് ഫോണിലേക്ക് മാറ്റാനും 4ജി സേവനങ്ങള്‍ ഉപയോഗിക്കാനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോഫോണ്‍ നെക്സ്റ്റ് റിലയന്‍സ് ജിയോ അവതരിപ്പിച്ചത്. ജിയോഫോണ്‍ നെക്സ്റ്റ് കാരിയര്‍ ലോക്ക് ചെയ്തിരിക്കുന്നു എന്നത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. ഈ ഫോണിലേക്ക് മറ്റൊരു കമ്ബനിയുടെ സിം കാര്‍ഡ് ചേര്‍ക്കാന്‍ കഴിയില്ല എന്നതാണ് ഇതിനര്‍ഥം. ജിയോഫോണ്‍ നെക്സ്റ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 215 പ്രോസസര്‍ ആണ് നല്‍കുന്നത്. കൂടാതെ 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്.

ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 3500 എംഎഎച്ച് ആണ് ബാറ്ററി.

Leave a Reply

Your email address will not be published.