സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ടെക് ഭീമനായ ഗൂഗിള്‍ പുറത്തിറക്കിയ ഹ്രസ്വ വീഡിയോയില്‍ ഇടം നേടിയിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ ‘ഓപ്പണ്‍’.
ലോകത്തിലെ ഏറ്റവും വലിയ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ‘ഓപ്പണ്‍’ ആണ് ഹ്രസ്വ വീഡിയോയിലെ മലയാളിത്തിളക്കമായി മാറിയത്. സ്വാതന്ത്ര്യ ദിനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷമാണ് ഇത്തവണ നടന്നത്.
മലയാളികളായ അനീഷ് അച്യുതന്, അജീഷ് അച്യുതന്, മേബിള്‍ ചാക്കോ, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017 ലാണ് നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഓപ്പണിന് രൂപം നല്‍കിയത്. ആദ്യ പടിയായി ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് മുഴുവന്‍ സാമ്ബത്തിക സേവനങ്ങളും ലഭ്യമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിലവില്‍, ലോകത്തിലെ ഏറ്റവും വലിയ നിയോ ബാങ്കിംഗ് സേവന ദാതാക്കളായി ഓപ്പണ്‍ മാറിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയുടെ നൂറാമത്തെ യൂണികോണ്‍ എന്ന പദവിയും ഓപ്പണിന് സ്വന്തമാണ്. നൂറുകോടി യുഎസ് ഡോളര്‍ നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ് കമ്ബനികളാണ് യൂണികോണെന്ന് അറിയപ്പെടുക.