CLOSE

ഈ ഫോണുകളില്‍ ഇനി മുതല്‍ വാട്‌സ് ആപ്പ് ലഭ്യമാകില്ല

Share

പഴയ ഐഫോണുകളില്‍ ഇനി വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. വാബിറ്റ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഴയ ഐഫോണ്‍ ഉപയോക്താക്കളില്‍ പലര്‍ക്കും നേരത്തെ തന്നെ വാട്‌സ് ആപ്പ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഒഎസ് 10, 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കാകും വാട്‌സ് ആപ്പ് ലഭിക്കാതെ വരിക. ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റു ചെയ്യാതെ ഉപയോഗിക്കുന്നവയാണ് ഐഫോണ്‍ 5 എസ്, 6, 6 പ്ലസ് തുടങ്ങിയവ. ഈ മോഡലുകള്‍ക്കായിരിക്കും പ്രധാനമായും ഈ പ്രശ്‌നം വരുന്നത്.

വാട്‌സ് ആപ്പ് പോകാതെ ഇരിക്കാനുള്ള എളുപ്പവഴി അപ്‌ഡേഷനാണ്. ഐഫോണ്‍ 5ല്‍ പുതിയ മാറ്റങ്ങള്‍ വന്നാല്‍ പിന്നെ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകള്‍ക്കൊപ്പമായിരുന്നു ഐഒഎസ് 10 ഉം പുറത്തിറക്കിയത്. നിരവധി പേര്‍ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്ന പതിവില്ല. അങ്ങനെയുള്ളവര്‍ക്ക് പുതിയ അപ്‌ഡേറ്റുകള്‍ ചെക്ക് ചെയ്യാനുള്ള അവസരം കൂടിയാണിത്. ഐഫോണ്‍ 5 എസ്, 6, 6 പ്ലസ് എന്നി ഫോണുകളുടെ ഉപയോക്താക്കള്‍ക്ക് ഐഒഎസ് 12.5.6 വരെയുള്ള അപ്‌ഡേറ്റുകള്‍ ചെയ്യാം.

ഐഒഎസ് 11ല്‍ ആണ് ഐഫോണ്‍ X, 8, 8 പ്ലസ് മോഡലുകളുടെ തുടക്കം. ഈ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം അവരുടെ ഫോണില്‍ ഇനി വാട്‌സ് ആപ്പ് ലഭ്യമാകില്ല. അപ്‌ഡേറ്റ് ചെയ്യാന്‍ എളുപ്പമാണ്. ഐഫോണില്‍ സെറ്റിങ്സ് > ജനറല്‍ > സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് എന്ന ഓപ്ഷനില്‍ ചെന്ന് സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് സെര്‍ച്ച് ചെയ്ത് അപ്‌ഡേറ്റ് ചെയ്യുകയാണ് രീതി. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകളെല്ലാം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അപ്‌ഡേറ്റുകള്‍ വരുമ്‌ബോള്‍ പഴയ സോഫ്റ്റ് വെയറുമായി ആപ്പുകള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഇതോടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ കാലഹരണപ്പെടും. ആന്‍ഡ്രോയിഡിലും ഐഒഎസിലുമാണ് ഈ പ്രശ്‌നം. പഴയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായതുകൊണ്ട് കുറച്ചുപേര്‍ക്കായി അവ ഡവലപ്പ് ചെയ്യേണ്ട കാര്യമില്ലെന്നാണ് കമ്ബനികളുടെ തീരുമാനം. പുതിയ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദീപാവലി സെയിലില്‍ ഇഷ്ടം ഉള്ള ഫോണ്‍ സ്വന്തമാക്കാന്‍ അവസരം ഉണ്ടായിരുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവ മികച്ച വിലയില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *