CLOSE

കാഞ്ഞങ്ങാട് ക്ഷേത്ര ഭാരവാഹികള്‍ മുന്‍കൈയെടുത്ത് നടത്തിയ ഇഫ്താര്‍ സംഗമം കാഞ്ഞങ്ങാടിനു സ്‌നേഹ വിരുന്നായി.

Share

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോമ്പുതുറയാണ് വേറിട്ട മാതൃകയായത്. കാഞ്ഞങ്ങാട് കവ്വാല്‍ മാടം വേട്ടക്കൊരുമകന്‍ ക്ഷേത്രം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സൗഹൃദ കൂട്ടായ്മ ഒരുക്കിയത്. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു. കോട്ടച്ചേരി ബദറിയ ജുമ മസ്ജിദ് ഇമാം റഷീദ് സഅദി സ്‌നേഹ സന്ദേശം നല്‍കി പ്രസ് ഫോറം പ്രസിഡണ്ട് പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വേട്ടക്കൊരുമകന്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഡോ. വിവേക് സുധാകരന്‍, എ.എം.ഫസലുറഹ്‌മാന്‍, ഹരികുമ്പള പ്രസംഗിച്ചു. ഭാരവാഹികളായ പ്രകാശന്‍ മുട്ടില്‍, ബി. ചന്ദ്രന്‍ ചന്ദ്രന്‍ കീത്തോല്‍, മണികണ്ഠന്‍, രാമകൃഷ്ണന്‍ ബാലകൃഷ്ണന്‍ മനിയേരി, മധു, ടി. മുഹമ്മദ് അസ്ലം, മാനുവല്‍ കുറിച്ചിത്താനം, ഇ.വി.ജയകൃഷ്ണന്‍, ഇ.വി.വിജയന്‍, എം.സുധില്‍, ഷംസുദ്ദീന്‍ പാലക്കി, ജയരാജന്‍ കാഞ്ഞങ്ങാട്, വൈ. കൃഷ്ണദാസ് സംബന്ധിച്ചു.

Leave a Reply

Your email address will not be published.