CLOSE

വയോജനങ്ങളുടെ മാനസിക വ്യഥകള്‍ പ്രമേയമായി ” കൂട്ട് ” ലഘു ചിത്രം ശ്രദ്ധേയമായി

Share

വയോജനങ്ങളുടെ മാനസിക വ്യഥകള്‍ അവതരിപ്പിക്കുന്ന” കൂട്ട് ” ലഘു ചിത്രം ശ്രദ്ധേയമായി. ആരോഗ്യവകുപ്പ് മാസ്സ് മീഡിയ വിഭാഗം നിര്‍മിച്ച ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം ആരോഗ്യ പ്രവര്‍ത്തകരാണെന്ന പ്രത്യേകതയുമുണ്ട്. വയോജനങ്ങള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ”കൂട്ടി”ല്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന റിട്ട.മേജര്‍ സ്റ്റാന്‍ലി എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ കൂട്ടുകാരുടെയും കഥകളാണ് പ്രമേയം.
ജില്ലാ എപിഡെമിക് സെല്ലിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി.മഹേഷ്‌കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഡോ.ടി.വി.സുരേന്ദ്രന്‍, ഡോ.ഡി.ജി.രേമശ്, ശശിധരന്‍ അച്ചാംതുരുത്തി, പി.വി.ഉഷ, പി.ടി.മോഹനന്‍, അനില്‍കുമാര്‍, ജിജിന്‍, രാഹുല്‍രാജ്, നവനീത്, ശിവപ്രിയ, ഹസ്‌ന എന്നിവരാണ് അഭിനേതാക്കള്‍. ശ്രീജിത്ത് കരിവെള്ളൂര്‍ കാമറയും പി.പി.ജയന്‍ സംഗീതവും നിര്‍വഹിച്ചു. കൃഷ്ണകുമാര്‍ പള്ളിയത്ത്, പ്രമോദ് കാടങ്കോട് ,വിനോദ് സാരംഗ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, ഡോ.ഡി.ജി.രമേഷ്, ഡോ.ടി.വി.സുരേന്ദ്രന്‍, പി.കെ.മധു, കെ.രാജീവന്‍, പി.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും എസ് സയന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.