പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാല നിര്‍മാണം ഇനിയും വൈകിപ്പിച്ചാല്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന് പാലക്കുന്ന് ബ്രദേര്‍സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് വാര്‍ഷിക പൊതുയോഗം മുന്നറിയിപ്പ് നല്കി. നിസ്സാര സാങ്കേതിക കുരുക്കില്‍ ആര്.ഒ. ബി.280 നിര്‍മാണം ത്രിശങ്കുവിലായതില് യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. പ്രസിഡന്റ് റിച്ചു പാലക്കുന്ന് അധ്യക്ഷനായി. ഉണ്ണികൃഷ്ണന്, എ. ബി. ഷിജു, അഡ്വ. പി.വി. സുമേഷ്, ജയാനന്ദന് പാലക്കുന്ന്, രമേശന് അപ്പുടു, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : റിച്ചു പാലക്കുന്ന് (പ്രസി), എ. ബി. ഷിജു
(വൈ പ്രസി),ബി. ഉണ്ണികൃഷ്ണന്
(സെക്ര), സിനേഷ് പാലക്കുന്ന്
(ജോ.സെക്ര), പി.ജെ. വിനോദ്
(ട്രഷ).