CLOSE

കീവില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യന്‍ മിസൈല്‍ ആക്രമണം

Share

കീവ്: യുക്രൈയിന്‍ തലസ്ഥാനമായ കീവില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യയുടെ മിസൈല്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയിലാണ് ബഹുനില അപ്പാര്‍ട്ട്മെന്റിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു വശം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആള്‍നാശം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. കെട്ടിടത്തില്‍ മിസൈല്‍ പതിച്ചതായി കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു.

യുൈക്രയിനില്‍ ജനവാസ മേഖലയില്‍ ആക്രമണം നടത്തില്ലെന്നാണ് റഷ്യ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ യുൈക്രയിന്‍ സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ് ശക്തമായതോടെയാണ് റഷ്യന്‍ സൈന്യം ജനവാസ മേഖലയും ലക്ഷ്യമാക്കി ആക്രമണം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *