പാകിസ്താനിലെ ലാഹോറില്‍ 19 വയസുകാരിയായ നര്‍ത്തകിയെ വെടിവെച്ചുകൊന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഇത് രണ്ടാമത്തെ സംഭവമാണ്.
തിങ്കളാഴ്ച വൈകിട്ട് പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ ഫൈസലാബാദ് നഗരത്തിലെ ജന്ദവാല ഫടക് ഏരിയയിലുള്ള തിയറ്ററിലേക്ക് പോകുകയായിരുന്ന ആയിഷ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും സംശയമില്ലെന്നാണ് ആയിഷയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നത്.