സോള്‍: ഭീഷണി നേരിടുന്നപക്ഷം മറ്റുള്ളവര്‍ക്ക് മുമ്ബേ തങ്ങള്‍ ആണവായുധം ഉപയോഗിക്കുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
തലസ്ഥാനമായ പ്യോങ് യാങ്ങില്‍ നടന്ന സൈനിക പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു കിം. ആണവശേഷിയുള്ള തങ്ങളുടെ സൈന്യത്തിന്റെ വികസനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ശത്രുസേനകളില് നിന്ന് ആണവാക്രമണ ഭീഷണി ഉയരുന്ന പക്ഷം അത്തരം അപകടകരമായ ശ്രമങ്ങളെ തടയാനും ഇല്ലാതാക്കാനും ഉതകുന്ന തരത്തിലുള്ള സൈനികശേഷി വ്യാപനം തുടരുമെന്നും കിം അറിയിച്ചു. ആയുധശേഷി വര്‍ധിപ്പിക്കാന്‍ യത്നിച്ച മുഴുവന്‍ സൈനിക ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
ഉത്തര കൊറിയന്‍ സേനയുടെ 90ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പരേഡില്‍ അത്യാധുനിക ആണവായുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കന്‍ മണ്ണിലേക്ക് നേരിട്ട് അയക്കാവുന്ന ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശനത്തിലുണ്ടായിരുന്നു.