ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും സുപരിചതമായ ഒരു മുഖമുണ്ട്. ആരാണെന്ന് പലര്‍ക്കും അറിയില്ലെങ്കിലും അവളുടെ ചിരി ലോകം മുഴുവനും കീഴടക്കിയിരുന്നു.
ജിഫുകളായും (GIF) സ്റ്റിക്കറുകളായും ആ കൊച്ചുപെണ്‍കുട്ടിയുടെ ചിരി പങ്കുവെക്കാത്ത മനുഷ്യര്‍ വിരളമായിരിക്കും. അത്രയേറെ ജനപ്രീതി നേടിയ മിടുക്കിയായിരുന്നു കൈലിയ പോസെ.
ഇന്റര്‍നെറ്റിലെ ജനപ്രിയ മുഖം ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. അതും അവളുടെ 16-ാം വയസില്‍. വാഷിംഗ്ടണ്‍ സ്വദേശിയായ കൈലിയയുടെ വേര്‍പാട് അവളുടെ അമ്മയാണ് സമൂഹമാദ്ധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്.
‘പറയാന്‍ എനിക്ക് വാക്കുകളില്ല..
സുന്ദരിയായ ആ കുട്ടി വിടപറഞ്ഞു..
അവളുടെ വേര്‍പാടിന്റെ വേദന പങ്കിടുന്ന ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്..’ ഇങ്ങനെയായിരുന്നു കൈലിയയുടെ അമ്മ മാഴ്സി പോസെ ഫേസ്ബുക്കില്‍ കുറിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ടോഡ്ലേഴ്സ് ആന്‍ഡ് ടിയാരാസ് എന്ന ടിവി ഷോയില്‍ കൈലിയ അഭിനയിച്ചിരുന്നു. ആ ഷോയിലെ ഒരു സീനില്‍ ഒരിയ്ക്കല്‍ കൈലിയ ചിരിക്കുന്ന രംഗമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്‍ര്‍നെറ്റ് കീഴടക്കിയത്. ഇത് പിന്നീട് ഏറ്റവും ജനപ്രീതി നേടിയ മീമുകളിലും ജിഫുകളിലും ഒന്നായി മാറുകയായിരുന്നു.
ഒരു പൈലറ്റ് ആകണമെന്നായിരുന്നു കൈലിയയുടെ ആഗ്രഹം ഇതിനായി ഏവിയേഷന്‍ പഠിണമെന്ന് അവള് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച മുമ്ബ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് കൈലിയയുടെ ഒടുവിലെ പോസ്റ്റ്. കൈലിയയുടെ മരണം ആത്മഹത്യയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈലിയയുടെ കുടുംബം അക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.