ഉത്തര കൊറിയയില്‍ കോവിഡ് ബാധിച്ച് 40 മരണം.മൂന്നു ദിവസത്തിനിടെ രാജ്യത്ത് 8,20,620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഞായറാഴ്ച പനി ബാധിച്ച് 15 പേര് കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി.
3,24,550 പേര് കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തിനിടയില്‍ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ.