ഹോളിവുഡ് നടന് കെവിന് സ്പേസിക്കെതിരെ യുകെയില്‍ ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്നതായി പോലീസും പ്രോസിക്യൂട്ടര്‍മാരും വ്യാഴാഴ്ച അറിയിച്ചു.
.”ഹൗസ് ഓഫ് കാര്‍ഡ്സ്” എന്ന പരമ്ബരയില്‍ അഭിനയിച്ചതിന് പേരുകേട്ട നടന് ആണ് കെവിന് സ്പേസി.
2005 മാര്‍ച്ചിനും 2008 ഓഗസ്റ്റിനും ഇടയില്‍ ലണ്ടനിലും 2013 ഏപ്രിലില്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുമാണ് ആരോപണവിധേയമായ സംഭവങ്ങള്‍ നടന്നത്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് ശേഖരിച്ച തെളിവുകളുടെ അവലോകനത്തെ തുടര്‍ന്നാണ് കുറ്റം ചുമത്തിയതെന്ന് പ്രത്യേക ക്രൈം ഡിവിഷന് മേധാവി റോസ്മേരി ഐന്‍സ്ലി പറഞ്ഞു.