CLOSE

പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്പനിയുടെ ഉടമ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ അന്തരിച്ചു

Share

റോം: പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്പനിയുടെ ഉടമ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ അന്തരിച്ചു. കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളാക്കി മുഖത്തു ധരിപ്പിച്ച ബ്രാന്‍ഡിന്റെ ഉടമയാണ് വിടപറഞ്ഞത്. ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്പന്നനും പെഴ്സല്‍, ഓക്ക്ലീ എന്നീ ബ്രാന്‍ഡുകളുടേയും ഉടമ കൂടിയാണ് ഡെല്‍ വെക്കിയോ. 87 വയസ്സായിരുന്നു. 2022ലെ ഫോബ്സ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 2,730 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് വ്യക്തമാക്കുന്നത്. ലോക കോടീശ്വരന്മാരില്‍ 54-ാം സ്ഥാനമാണ് അദ്ദേഹത്തിന്. 1961ല്‍ ലക്സോട്ടിക്ക എന്ന കമ്പനി ആരംഭിച്ചായിരുന്നു വ്യവസായത്തില്‍ ഇറങ്ങിയത്. 2018ല്‍ ഫ്രഞ്ച് കമ്പനി എസിലോറിനെ ഏറ്റെടുത്ത് എസിലോര്‍- ലക്സോട്ടിക്ക എന്ന കമ്പനിക്ക് രൂപം നല്‍കി. ജോര്‍ജിയോ അര്‍മനി അടക്കം കമ്പനികളുമായി സഹരിക്കുകയും പിന്നീട് റെയ്ബാന്‍, ഓക്ക്ലീ, പെഴ്സല്‍ തുടങ്ങി ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുകയായിരുന്നു. 1935ല്‍ മെയ് 22 മിലാനിലായിരുന്നു ജനനം. 2000ത്തില്‍ ബിസിനസില്‍ നിന്നും മാറി നിന്നെങ്കിലും 2014ല്‍ തിരിച്ചെത്തി.

Leave a Reply

Your email address will not be published.