CLOSE

ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചു, ഇന്റര്‍വ്യൂ നല്‍കാതെ ഇറാനിയന്‍ പ്രസിഡന്റ്; ഒഴിഞ്ഞ കസേര ട്വീറ്റ് ചെയ്ത് പ്രതിഷേധം

Share

ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സി.എന്‍.എന്നിന്റെ ചീഫ് ഇന്റര്‍നാഷണല്‍ ആങ്കര്‍ ക്രിസ്റ്റ്യന്‍ അമന്‍പൂറിന് ഇന്റ്ര്‍വ്യൂ നല്‍കാതെ ഇറാനിയന്‍ പ്രസിഡന്റ്. ഇതിനെതിരെ ഒഴിഞ്ഞ കസേര ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ക്രിസ്റ്റ്യന്‍ അമന്‍പൂറിന്റെ പ്രതിഷേധം. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‌സ അമീനി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ ഇറാനിയന്‍ പ്രസിഡന്റിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയത്.

അഭിമുഖത്തിനായി പ്രസിഡന്റ് എത്തണമെങ്കില്‍ അവതാരക ഹിജാബ് ധരിക്കണമെന്നായിരുന്നു ആവശ്യം. ഇത് അം?ഗീകരിക്കാന്‍ ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തനിക്ക് മുന്നിലുള്ള ഒഴിഞ്ഞ കസേരയുടെ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു.

” മഹ്‌സ അമീനിയുടെ മരണത്തിന് ശേഷം സ്ത്രീകള്‍ അവരുടെ ഹിജാബുകള്‍ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഇറാനില്‍ ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 8 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനാണ് ഞാനെത്തിയത്. യുഎസ് മണ്ണില്‍ പ്രസിഡന്റ് റൈസിയുടെ ആദ്യ അഭിമുഖമായി ഇത് മാറുമായിരുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇറാനിലെ പ്രതിഷേധത്തില്‍ പൊലീസും സൈനികനും ഉള്‍പ്പടെ 8 പേരാണ് മരിച്ചത്. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‌സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു.

Leave a Reply

Your email address will not be published.