കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലെ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 300 പേര്‍ക്കു പരുക്കേറ്റതായും പ്രസിഡന്റ് ഹസന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു
തലസ്ഥാനമായ മൊഗാദിഷു ന?ഗരത്തില്‍ ശനിയാഴ്ച പകല്‍ രണ്ടിന് വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സുകള്‍ എത്തിയപ്പോഴേക്കും രണ്ടാമത്തെ സ്ഫോടനവും നടന്നു. ഇതോടെ പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കെട്ടിടങ്ങളും റെസ്റ്റോറന്റുകളും കടകളുമെല്ലാം തകര്‍ന്നു വീണു. സ്ഫോടത്തിന്റെ ആഘാതത്തിലും കെട്ടിടം തകര്‍ന്നു വീണുമെല്ലാം അവിടെയുണ്ടായിരുന്നവര്‍ മരണപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഖായിദ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ അല്‍ ഷബാബില്‍ ഏറ്റെടുത്തു.