ഷാര്‍ജ: പ്രശസ്ത എഴുത്തുകാരന് സുകുമാരന്‍ പെരിയച്ചൂരിന്റെ പഠിക്കാനെന്തെളുപ്പം പാഠപുസ്തകത്തിനുമപ്പുറം എന്ന മോട്ടിവേഷനല്‍ പുസ്തകം പ്രശസ്ത ചലച്ചിത്രതാരവും ചിത്രകാരനുമായ കോട്ടയം നസീര്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം വേദിയില്‍ വെച്ച് പ്രകാശനം ചെയ്തു. പഠിക്കാനെന്തെളുപ്പം എന്ന പുസ്തകം അദ്ധ്യാപകനായ എഴുത്തുകാരന്റെ നൂതന ചിന്താ ധാരകളും കണ്ടെത്തലുകളുമാണെന്നും വാക്കുകള്‍ എങ്ങനെ മനുഷ്യന്റെ ചിന്തകളെ സാര്‍ഥകമാക്കുന്നു എന്നത് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു വെന്നും പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് കോട്ടയം നസീര്‍ അഭിപ്രായപ്പെട്ടു.മ ലബാര്‍ ഗോള്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എകെ ഫൈസല്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് ഇ.പി.ജോണ്സണ് മുഖ്യാതിഥിയായിരുന്നു. പ്രശസ്ത നോവലിസ്റ്റ് ബീന റോയ് ലണ്ടന്‍,ഗ്രാഫിക് ഡിസൈനര്‍ മഹേഷ് മാറോളി,എറ്റിസലാറ്റ് എന്‍ജിനീയര്‍ പ്രകാശന് അലോക്കന്‍, എഴുത്തുകാരി നീത സുഭാഷ്, സാമൂഹ്യ പ്രവര്‍ത്തക ഗീത മോഹന്‍, കവയിത്രി എം.എ.മുംതാസ് എന്നിവര്‍ സംസാരിച്ചു.