കുവൈറ്റില്‍ തദ്ദേശീയരേക്കാള്‍ ഏഷ്യന്‍ വംശജരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഈ വര്‍ഷം പകുതിയോടെ ആണ് ഏഷ്യക്കാരുടെ എണ്ണം സ്വദേശികളേക്കാള്‍ കൂടിയത്. 15.02 ലക്ഷമാണ് സ്വദേശികളുടെ എണ്ണം. എന്നാല്‍, ഈ കാലയളവില്‍ 16.7 ലക്ഷമാണ് ഏഷ്യക്കാരുടെ എണ്ണം. 12.17 ലക്ഷം പേരുമായി അറബ് വംശജര്‍ മൂന്നാം സ്ഥാനത്താണ് എന്നും അധികൃധര്‍ വ്യക്തമാക്കി.