സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ പട്ടിണി മാറ്റാനായി ഒരമ്മ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ബാല്‍ഖ് പ്രവശ്യയിലെ ഒരു കുടുംബം രണ്ട് വയസുള്ള തങ്ങളുടെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിന് പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ ഭക്ഷണവും വെള്ളവും അയല്‍വാസികള്‍ എത്തിച്ചുകൊടുത്തതിനെ തുടര്‍ന്ന് കുടുംബം ഈ ശ്രമം ഉപേക്ഷിച്ചതായും ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു