ക്യാപ്ടൗണ്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ രോഗഭീതിയൊഴിഞ്ഞു.
അതി തീവ്രവ്യാപനത്തില്‍ നിന്ന് കരകയറിയതായി ദക്ഷിണാഫ്രിക്ക അറിയിച്ചു. ഇതോടെ രാത്രി കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്കയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ കുറവ് വന്നിട്ടുണ്ട്. മുന്‍ കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നാണ് വിലയിരുത്തല്‍.
ഒമിക്രോണിന് തീവ്രത കുറവായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ അവസാന ആഴ്ചയില്‍ 89,781 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിന് തൊട്ടുമുമ്ബുള്ള ആഴ്ചയില്‍ 127,753 കൊവിഡ് രോഗികളാണുണ്ടായിരുന്നത്.