CLOSE

വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വിളിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകയെ പോലീസ് അറസ്റ്റ് ചെയ്തു

Share

സ്‌കൂള്‍ ഇല്ലാത്ത ദിവസം വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വിളിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം നടന്നത്.

പിക്കന്‍സ് കൗണ്ടിയിലെ സ്‌കൂളില്‍ അധ്യാപികയായ കാതറിന്‍ ഫ്ളോഗര്‍ പെല്‍ഫ്രെയാണ് പോലീസിന്റെ പിടിയിലായത്. 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ് ഇവര്‍. സ്‌കൂളില്ലാത്ത ദിവസം വീട്ടിലേക്ക് വിദ്യാര്‍ത്ഥികളെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. ഇത് ശ്രദ്ധയില്‍ പ്പെട്ട അയല്‍വാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. ഇവര്‍ നിരവധി തവണ വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിളിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പോലീസ് പറയുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്തു. അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31നാണ് അധ്യാപികയ്ക്കെതിരായ പരാതി പോലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *