CLOSE

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ അഞ്ചുവര്‍ഷം ആഘോഷിച്ച് ജസീറ എയര്‍വേയ്സ്

Share

കൊച്ചി : കുവൈറ്റിലെ പ്രമുഖ ചിലവ് കുറഞ്ഞ എയര്‍ലൈനായ ജസീറ എയര്‍വേയ്സ് ഇന്ത്യയിലെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിജയം ആഘോഷിച്ചു. കേരളത്തില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് ജസീറ എയര്‍വേയ്സ് പ്രവര്‍ത്തനം നടത്തുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കും ചൊവ്വ, വ്യാഴം, വെള്ളി , ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും കുവൈത്തിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിക്ക് പുറമെ തിരുവനന്തപുരത്ത് നിന്നും ജസീറ എയര്‍വേയ്സ് സര്‍വീസ് നടത്തുന്നുണ്ട്.

ഇന്ത്യയും കുവൈത്തും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടുന്നതോടെ സംസ്ഥാനത്തെ 4 എയര്‍പോര്‍ട്ടിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ജസീറ എയര്‍വേയ്സ് സൗത്ത് ഏഷ്യ റീജിയണല്‍ മാനേജര്‍ റൊമാന പര്‍വി പറഞ്ഞു. നിലവില്‍ ഞങ്ങള്‍ കേരളത്തിലെ രണ്ട് നഗരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്ക് സേവനം നല്‍കുന്നു. എല്ലായ്പ്പോഴും എന്നപോലെ, കുവൈറ്റിലെയും വിപുലീകൃത മേഖലകളിലെയും പ്രവാസികളില്‍ നിന്നും ബിസിനസ് യാത്രക്കാരില്‍ നിന്നുമുള്ള ആവശ്യം നിറവേറ്റുന്നതിനുള്ള അവസരങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും കണ്ടെത്തുമെന്നും റൊമാന പര്‍വി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *