കൊച്ചി: ഭക്ഷണ സേവന രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ബാര്‍ബിക്യൂ നേഷന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.5 ശതമാനം വര്‍ധനവോടെ 328.2 കോടി രൂപ വരുമാനമുണ്ടാക്കി. ഡൈന്‍ ഇന്‍ രംഗത്തെ 18 ശതമാനം വളര്‍ച്ചയാണ് ഈ നേട്ടത്തിനു പിന്നിലുള്ള മുഖ്യ ഘടകം. 7.2 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചിട്ടുണ്ട്. മൂന്നു റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനി പത്തു പുതിയ റസ്റ്റോറന്റുകള്‍ക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ തങ്ങള്‍ 32 പുതിയ റസ്റ്റോറന്റുകള്‍ ആരംഭിച്ചുവെന്നും 14 റസ്റ്റോറന്റുകള്‍ ആരംഭിക്കാനുള്ള ഘട്ടത്തിലാണെന്നും മാനേജിങ് ഡയറക്ടര്‍ കയും ധനാനി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 40 പുതിയ റസ്റ്റോറന്റുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.