CLOSE

വി-ഗാര്‍ഡിന് ബെസ്റ്റ് ഗ്രീന്‍ ഓഫിസ് പുരസ്‌കാരം

Share

കൊച്ചി: സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും സംതൃപ്ത തൊഴിലിട സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കുള്ള ഗ്രീന്‍ ഓഫിസ് പുരസ്‌കാരം വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യാ ടുഡേയും ആര്‍പിജി ഗ്രൂപ്പും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണിത്. മുംബൈയില്‍ നടന്ന ഹാപ്പിനെസ് അറ്റ് വര്‍ക്ക്പ്ലേസ് സമ്മിറ്റില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എച്ച്ആര്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍, വൈസ് പ്രസിഡന്റ്, പി ടി ജോര്‍ജ് മഹരാഷ്ട്ര വ്യവസായ വകുപ്പു മന്ത്രി ഉദയ് സാമന്തില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിലുള്ള വി-ഗാര്‍ഡിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടമെന്ന് പി ടി ജോര്‍ജ് പറഞ്ഞു. പരിസ്ഥിതിയോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതോടൊപ്പം പോസിറ്റീവായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വി-ഗാര്‍ഡിന്റെ ആസ്ഥാനം ഗ്രീന്‍ ബില്‍ഡിങ് ആശയത്തില്‍ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *