CLOSE

കള്ളാര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു

Share

രാജപുരം: 2023 – 24 വര്‍ഷത്തെ കള്ളാര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളും, എ എല്‍ പി സ്‌കൂളും ചേര്‍ന്ന് വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂളിലേക്ക് ആനയിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ബേബി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ജോബി ജോസഫ്, വാര്‍ഡ് മെമ്പര്‍ വനജ ഐത്തു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ,ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പി ടി എ പ്രസിഡന്റുമാരായ പ്രഭാകരന്‍ കെ.എ, ജോര്‍ജ് ആടുകുഴിയില്‍ എന്നിവര്‍ ചേര്‍ന്ന് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

അധ്യാപകരും കുട്ടികളും ചേര്‍ന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നവാഗതരായ കുട്ടികളുടെ മനം കവര്‍ന്ന് നവീന്‍ പാണത്തൂര്‍ മാജിക് ഷോ നടത്തി. സംസ്ഥാനതല ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഇമ്മാനുവല്‍ മെല്‍ബിന്‍ എന്ന കുട്ടിയുടെ ആനിമേഷന്‍ വീഡിയോയും പ്രദര്‍ശിപ്പിച്ചു. ഹെഡ് മാസ്റ്റര്‍ എബ്രാഹം ഒ എ സ്വാഗതവു എബ്രഹാം കെ.ഒ നന്ദി യും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *