തിരുവനന്തപുരം; സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും , കേരള സംസ്ഥാന ഫിലിം ഡെവപ്പമെന്റ് കോര്‍പ്പറേഷനും സംയുക്തമായി ചലച്ചിത്ര നിര്‍മ്മാണ രംഗത്തിലെ തൊഴില്‍ സാധ്യതകളും നൈപുണ്യ വികസനവും എന്ന വിഷയത്തില്‍ പത്ത് ദിവസം നീളുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെന്റര്‍ പാര്‍ക്ക് ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 18- 45 ന് മധ്യേ പ്രായമുള്ള വനിതാ, ട്രാന്സ്ജെന്റര് വ്യക്തികള്‍ക്കാണ് അവസരം. പ്ലസ്ടുവും, അടിസ്ഥാന കമ്പ്യൂട്ടര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ഇന്റേന്‍ഷിപ്പ് സൗകര്യവും, നൈപുണ്യ വികസന കോഴ്സുകളില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും നല്‍കും.
താല്പര്യമുള്ളവര് വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകല്‍ എന്നിവ സഹിതം info@reach.org.in എന്ന ഇമെയില്‍ ഐഡിയില്‍ Application for Media Production camp എന്ന തലക്കെട്ടോടെ ഈ മാസം 21 ന് മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍ – 0471- 236 5445, 94960 15002