84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. ന്യൂ ഓര്‍ലിയന്‍സിലെ മോറിയല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന 71-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനിക്കന്‍ റിപബ്ലിക്കും സ്വന്തമാക്കി. വെനസ്വേലയുടെ അമാന്‍ഡ ഡുഡമലാണ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ആന്‍ഡ്രീന മാര്‍ട്ടിനെസ് രണ്ടാം റണ്ണറപ്പുമായി.
ഇന്ത്യയുടെ ദിവിത റായ് ആദ്യ അഞ്ചില്‍ പോലും ഇടംനേടിയില്ല. പോര്‍ട്ടോ റീക്കോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങള്‍. ആദ്യ പതിനാറില്‍ ഇന്ത്യ ഇടം നേടിയിട്ടുണ്ട്.