നല്ല സമയം’ സിനിമയ്‌ക്കെതിരെ കോഴിക്കോട് എക്‌സൈസ് കമ്മിഷണര്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.ഒടിടി റിലീസ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു.ഡിസംബര്‍ 30ന് തിയറ്ററുകളില്‍ റിലീസായ സിനിമ നാലു ദിവസങ്ങള്‍ക്കകമാണ് പിന്‍വലിച്ചത്.
എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചുവെന്ന് ആരോപിച്ചാണ് എക്‌സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.ജനുവരി രണ്ടിനാണ് ചിത്രം തീയറ്ററുകളില്‍നിന്ന് പിന്‍വലിച്ചത്.
സിനിമയക്ക് അനുകൂലമായി ഹൈക്കോടതി വിധി ലഭിച്ചതിനാല്‍ 20ന് ഒടിടി റിലീസ് പ്രഖ്യാപിക്കുമെന്നാണ് സംവിധായകന്‍ ഒമര്‍ലുലു അറിയിച്ചിരിക്കുന്നത്.ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍.