ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായി തീര്‍ന്ന സംവിധായകനാണ് ക്വിന്റിന്‍ ടറന്റീനോ. റിസര്‍വോയര്‍ ഡോഗ്സ്, പള്‍പ് ഫിക്ഷന്‍, ജാക്കി ബ്രൗണ്‍, കില്‍ ബില്‍ (രണ്ട് ഭാഗങ്ങള്‍), ഡെത്ത് പ്രൂഫ്, ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്സ്, ജാങ്കോ അണ്‍ചെയിന്‍ഡ്, ദ ഹേറ്റ്ഫുള്‍ എയ്റ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവയാണ് അദ്ദേഹം ഇതിനുമുമ്പ് ചെയ്ത ചിത്രങ്ങള്‍. എന്നാല്‍ തന്റെ പത്താമത്തെയും അവസാനത്തെയും ചിത്രമൊരുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് അദ്ദേഹമെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട് ചെയ്തു. സിനിമാ സംവിധാനം ചെയ്ത് തുടങ്ങുന്ന സമയത്ത് പത്ത് സിനിമകളേ താന്‍ ചെയ്യൂ അദ്ദേഹം പറഞ്ഞിരുന്നു.
ദ മൂവീ ക്രിട്ടിക് എന്നാണ് സിനിമയുടെ പേരെന്നും ടറന്റീനോ തന്നെയാണ് തിരക്കഥയെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദി ബോളിവുഡ് റിപ്പോര്‍ട്ട് ചെയ്തു. നായികാ പ്രാധാന്യമുള്ള പീരിയോഡിക് ചിത്രമായിരിക്കും ഇത്. 1970-കളില്‍ ലോസ് ആഞ്ജലിസില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2001-ല്‍ അന്തരിച്ച ലോകപ്രശസ്ത നിരൂപകയും നോവലിസ്റ്റുമായ പൗളീന്‍ കേലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.