ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍. ബീജ് നിറത്തിലുള്ള ഓവര്‍ സൈസ് സ്യൂട്ടും പാന്റുമിട്ട ദീപികയുടെ ഒരു സ്‌റ്റൈലിഷ് ഫോട്ടോയാണ് ടൈം മാസികയുടെ കവറായി ഉപയോഗിച്ചിരിക്കുന്നത്. ദീപികയെ ടൈം മാസികയുടെ കവര്‍ ആഗോള താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തെ ബോളിവുഡിലെത്തിക്കുന്ന താരമാണ് ദീപികയെന്നും ടൈം മാസിക വിശേഷിപ്പിക്കുന്നു. പഠാന്‍ വിവാദത്തിലും ജെഎന്‍യു വിഷയത്തിലുമുള്‍പ്പെടെയുള്ള രാഷ്ട്രീയ നിലപാടുകള്‍ ആരാഞ്ഞുകൊണ്ടുള്ള ദീപികയുടെ ഒരു അഭിമുഖവും ടൈം മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.