CLOSE

പേരില്‍ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’; വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ശ്രദ്ധ നേടുന്നു

Share

https://m.facebook.com/story.php?story_fbid=pfbid02ExQistuniF8qVFJ4kJcVXqTXAkiSfs8kANMuSLBqd2Q4BXNty3D8mZ1ipaRPGBjel&id=100093138972539&mibextid=Nif5oz

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. ജനറേഷന്‍ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദൃശ്യവത്കരിക്കുന്ന ഒരു റൊമാന്റിക് കോമഡി സിനിമയാണ് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’. പിങ്കു പീറ്ററാണ് സിനിമയുടെ സംവിധായകന്‍.

ഒരു വഞ്ചിയില്‍ ദൂരേക്ക് യാത്ര ചെയ്യുന്ന നായകന്റെ ദൃശ്യങ്ങളുമായാണ് ടൈറ്റില്‍ അനൗണ്‌സ്‌മെന്റ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കം. ജോസ്‌കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയില്‍ കീര്‍ത്തന ശ്രീകുമാര്‍, കോട്ടയം നസീര്‍, വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.

‘ഭയാനകം’, ‘ശബ്ദിക്കുന്ന കലപ്പ’ എന്നീ സിനിമകള്‍ക്ക് ക്യാമറയൊരുക്കി രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡുകള്‍ ‘വിന്‍ഡ്‌സ് ഓഫ് സംസാര’, ‘ഡിവൈന്‍ ടൈഡ്‌സ്’ ആല്‍ബങ്ങളിലൂടെ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടര്‍, സ്ട്രിംഗ് അറേഞ്ചര്‍, സോളോ വയലിനിസ്റ്റ്, കോറല്‍ അറേഞ്ചര്‍ ആയിരുന്ന മനോജ് ജോര്‍ജ്ജാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.

എഡിറ്റര്‍ ജോണ്‍കുട്ടി, സംഗീതം മനോജ് ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കലാസംവിധാനം ഔസേഫ് ജോണ്‍, കോസ്റ്റ്യൂം ലേഖ മോഹന്‍, ഗാനരചന വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, കോറിയോഗ്രഫി വിജി സതീഷ്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ് ആര്‍ മുത്തുരാജ്, അസോ.ഡയറക്ടേഴ്‌സ് എംഎസ് നിഥിന്‍, നിഖില്‍ രാജ്, അസോ.ക്യാമറ തന്‍സിന്‍ ബഷീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, അസി.ഡയറക്ടര്‍ അനന്ദു ഹരി, വിഎഫ്എക്‌സ് മേരകി, പിആര്‍ഒ പ്രജീഷ് രാജ് ശേഖര്‍, സ്റ്റില്‍സ് ഷെബീര്‍ ടികെ, ഡിസൈന്‍സ് യെല്ലോടൂത്ത്.

Leave a Reply

Your email address will not be published. Required fields are marked *