CLOSE

ഹോളിവുഡില്‍ വില്ലത്തിയായ അരങ്ങേറ്റം; വണ്ടര്‍ വുമണിനെ നേരിടാന്‍ ആലിയ ഭട്ട്

Share

ആലിയ ഭട്ട് തന്റെ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലെ ഗാല്‍ ഗാഡോറ്റിനും ജാമി ഡോര്‍നനുമൊപ്പമാണ് ആലിയ ഭട്ടിന്റെ എന്‍ട്രി. ചിത്രത്തിന്റെ ട്രെയ്ലര്‍ ജൂണ്‍ 18 ന് പുറത്തുവന്നിരുന്നു. വണ്ടര്‍ വുമന്‍ താരം ഗാല്‍ ഗഡോട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ആലിയ എത്തുക. ഓഗസ്റ്റ് 11ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.

ഇന്റര്‍നാഷ്‌നല്‍ ഇന്റലിജെന്‍സ് ഏജന്റ് റേച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രമായി ഗാല്‍ എത്തുന്നു. ജാമി ഡോര്‍നന്‍, മത്തിയാസ് ഷ്വീഫര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടോം ഹാര്‍പ്പറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷമാണിത്.

ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നെറ്റ്ഫ്‌ലിക്സിന്റെ ടുഡം ഇവെന്റിനായി ആലിയ ഭട്ട് ഇപ്പോള്‍ ബ്രസീലിലാണ്. ഇവന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇവന്റില്‍ പങ്കുവെച്ചിട്ടുണ്ട്. ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്ത ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ഗ്രെഗ് റുക്കയും ആലിസണ്‍ ഷ്രോഡറും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ഒരു സൂപ്പര്‍സ്‌പൈ ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ഡോര്‍നന്‍, ആലിയ ഭട്ട്, മത്തിയാസ് ഷ്വീഗോഫര്‍ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രം ആഗസ്റ്റ് 11 ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *