CLOSE

അപര്‍ണ മള്‍ബറി സിനിമയിലേക്ക്; നായികയായും ഗായികയായും

Share

മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമേരിക്കന്‍ സ്വദേശി അപര്‍ണ മള്‍ബറി. സാമൂഹ്യ മാധ്യമങ്ങളില്‍ അപര്‍ണ പങ്കുവയ്ക്കുന്ന ഫോട്ടോകളും തരംഗമാകാറുണ്ട്. ഇപ്പോള്‍ ഫോട്ടോ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സജീവമായ അപര്‍ണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്.

ആദ്യമായി ഒരു മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് അപര്‍ണ. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂരാണ് നിര്‍മാണം. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ പേരും കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാവ് അറിയിച്ചു. വാര്‍ത്തപ്രചരണം: പി.ശിവപ്രസാദ്

ചെറിയ പ്രായത്തില്‍ കേരളത്തിലേക്ക് എത്തിയ ആളാണ് അപര്‍ണ മള്‍ബറി. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് ആശ്രമത്തില്‍ വച്ച് കണ്ടുമുട്ടിയ അമൃതയുമായി ഇഷ്ടത്തിലാവുകയായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. ഇന്ന് അപര്‍ണ മലയാളികളുടെ പ്രിയപ്പെട്ട താരം ആണ്.

Leave a Reply

Your email address will not be published. Required fields are marked *